പുതിയ പ്രീമിയർ ലീഗ് സീസൺ, പുതിയ പ്രതീക്ഷകൾ, എന്താണ് നിങ്ങളുടെ പ്രവചനങ്ങൾ ..

പുതിയ പ്രീമിയർ ലീഗ് സീസൺ, പുതിയ പ്രതീക്ഷകൾ, എന്താണ് നിങ്ങളുടെ പ്രവചനങ്ങൾ

പുതിയ പ്രീമിയർ ലീഗ് സീസൺ, പുതിയ പ്രതീക്ഷകൾ, എന്താണ് നിങ്ങളുടെ പ്രവചനങ്ങൾ ..

ഫുട്ബോൾ ആരാധകർ കാത്തിരുന്ന ദിവസമെത്തി. യൂറോപ്യൻ ഫുട്ബോൾ ആരാധകർക്ക് ഇനി ഉറക്കമില്ലാത്ത രാത്രികൾ. യൂറോപ്പിലെ ഏറ്റവും മികച്ച ലീഗായ പ്രീമിയർ ലീഗിന് ഇന്ന് ആരംഭം.

ആർസേനൽ ക്രിസ്റ്റൽ പാലസ് മത്സരത്തോടെയാണ് ലീഗ് ആരംഭിക്കുക.ഇന്ന് രാത്രി 12:30 ക്കാണ് ഈ മത്സരം നിശ്ചയിച്ചിരിക്കുന്നത്. അപ്രവചിനീയത എന്നും പ്രീമിയർ ലീഗിന് ഒരു അലങ്കാരമാണ്.

അത് കൊണ്ട് തന്നെ ഈ സീസണും ഓരോ ആരാധകരും വളരെ പ്രതീക്ഷയോടെയും ആവേശത്തോടെയും കൂടിയാണ്  കാത്തിരിക്കുന്നത്.പുതിയ സീസൺ പുതിയ പ്രതീക്ഷകളുമായി  ആരംഭിക്കുമ്പോൾ എങ്ങനെയാകും ഓരോ ക്ലബ്ബുകളുടെയും പ്രതീക്ഷ. ആരൊക്കെ അപ്രതീക്ഷിത മുന്നേറ്റങ്ങൾ നടത്തും, എന്താണ് ഓരോ ടീമും ഈ പ്രീമിയർ ലീഗ് സീസണിൽ ആഗ്രഹിക്കുന്നത് എന്ന് നമുക്ക് പരിശോധിക്കാം.

മാഞ്ചേസ്റ്റർ സിറ്റി, ലിവർപൂൾ എന്നീ ടീമുകൾ തന്നെയാകും പ്രീമിയർ ലീഗ് കിരീടത്തിന് വേണ്ടി പോരാടുക. ആർസേനൽ, ചെൽസി, മാഞ്ചേസ്റ്റർ യുണൈറ്റഡ്, ടോട്ടൻഹാം എന്നീ ടീമുകൾ ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക്‌ വേണ്ടി പോരാടും. ന്യൂ കാസിൽ യുണൈറ്റഡ് ഈ സീസണിലെ കറുത്ത കുതിരകളായേക്കാം.

ഇത് പ്രീമിയർ ലീഗാണ്. ഇവിടെ പ്രവചങ്ങൾക്ക് സ്ഥാനമില്ല.ആവേശകരമായ പ്രീമിയർ ലീഗ് സീസൺ വേണ്ടി നമുക്ക് കാത്തിരിക്കാം.

Our Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here